Type Here to Get Search Results !

Bottom Ad

ക്ലബ്ബ് ഡോള്‍ഫിന്‍ മലേഷ്യ ബെസ്റ്റ് ഫോറിന്‍ ടൂര്‍ ഓപ്പറേറ്റര്‍ അവാര്‍ഡ് സ്പീഡ് ഇന്ത്യ ട്രാവല്‍സിന്

 
കാസര്‍കോട് (ebiz.evisionnews.co): ക്ലബ്ബ് ഡോള്‍ഫിന്‍ മലേഷ്യ ബെസ്റ്റ് ഫോറിന്‍ ടൂര്‍ ഓപ്പറേറ്റര്‍ അവാര്‍ഡിന് സ്പീഡ് ഇന്ത്യ ട്രാവല്‍സ് ആന്റ് എച്ച്.ആര്‍ സൊല്യൂഷന്‍ ചെർക്കള തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത മാസം മലേഷ്യയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ ട്രാവല്‍സ് എം.ഡി അബ്ദുല്‍ സത്താര്‍ ദിടുപ്പ അവാര്‍ഡ് ഏറ്റുവാങ്ങും. 2015മുതല്‍ ചെര്‍ക്കളയില്‍ പ്രവര്‍ത്തനമാരംഭിച്ച ട്രാവല്‍സ് ഇതിനകം തന്നെ ടൂര്‍ മേഖലയില്‍ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധ ടൂര്‍ പാക്കേജുകള്‍, ടിക്കറ്റിംഗ് ആന്റ് വിസ സര്‍വീസ് എന്നിവയാണ് സ്പീഡ് ഇന്ത്യയുടെ പ്രധാന സേവനങ്ങള്‍. വിനോദയാത്രകള്‍ക്ക് പേരുകേട്ട ബാലി, മലേഷ്യ, മാലദ്വീപ്, മൗറിഷസ്, സിംഗപ്പൂര്‍, യൂറോപ്പ്, വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചുരുങ്ങിയ നിരക്കില്‍ പ്രത്യേക ഹണിമൂണ്‍ ട്രിപ്പുകളും സ്പീഡ് ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. ബേവിഞ്ച സ്വദേശിയായ ടി.എ മുഹമ്മദ് കുഞ്ഞി ദിടുപ്പയുടെ മകനാണ് അബ്ദുല്‍ സത്താര്‍ ദിടുപ്പ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad