ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ചെറിയ പ്രായത്തിനുള്ളില്‍ ഒരു മഹാനഗരത്തിന്റെ മുഴുവന്‍ കൈയ്യടി വാങ്ങിയ കാസറര്‍ക്കോട്ടുകാരനാണ് ഹഫീസ് കുദ്രോളി .നിര്‍മാണ മേഖലയുടെ കുടുംബപാടവവും എഞ്ചിനീയറിംഗ് ബിരുദത്തിന്റെ മികവും കൈമുതലാക്കി 23 വയസ്സിനുള്ളില്‍ ഹഫീസ് പ്രീതിക്ഷ നല്‍കുന്ന നിര്‍മാതാവായി മാറിയിരിക്കുന്നു. ബംഗ്ലൂരിന്റെ ഹൃദയ നാഡിയായ ചര്‍ച്ച് സ്ട്രീറ്റ് റോസപുനര്‍ നിര്‍മിച്ചതോടെയാണ് ഹഫീസ് കര്‍ണാടകയുടെ ശ്രദ്ധാ കേന്ദ്രമായത്. മുഖ്യ മന്ത്രി സിദ്ദരാമയ്യയുടെ സ്വപ്ന പദ്ധതി ആയിരുന്നു അത്. ബാന്ഗളുരുകാ
രുടെ ഇഷ്ടപാതയും. ആദ്യ ദൗത്യമായി ബൃഗെത് ബംഗളൂരു മഹാനഗര പാലിഗെബി.ബി.എം.പി)യില്‍നിന്നും പ്രവൃത്തി ഏറ്റെടുക്കുമ്പോള്‍ നെറ്റി ചുളിച്ചവറായിരുന്നു അധികവും. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി ഹഫീസ് അത് സാധ്യമാക്കി. ദക്ഷിണേന്ത്യയിലെ കോബിള്‍ സ്റ്റോണ്‍ പാകിയ ആദ്യത്തെ റോഡ് എന്ന സമാനതകളുടെ ആ നേട്ടത്തിനൊപ്പം.
തുടക്കക്കാരന്റെ വെല്ലുവിളികളെ സൗമ്യതകൊണ്ട് അതിജയിച്ച ഹഫീസ് മെട്രോനഗരത്തിന്റെ ഹീറോ ആയത് പെട്ടെന്നായിരുന്നു. എഞ്ചിനീയറിംഗ് പഠനകാലം തൊട്ടെ കൂടെയുള്ള ബംഗളൂരു എന്ന നഗരത്തോടുള്ള സ്നേഹം കൂടിയാമ് ഹഫീസ് നിര്‍മിച്ചത്. നിര്‍മിതി മേഖലയില്‍ പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത കുദ്രോളി കുടുംബത്തിലെ സിഎംഎ ഷാഫിയുടെ മകനാണ് ഹഫീസ്. 1990ല്‍ ഷാ എഞ്ചിനീയറിംഗ് എന്ന പേരില്‍ ഗോവയില്‍ ആരംഭിച്ച ഷാഫി ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച കോണ്‍ട്രാക്ടര്‍മാരില്‍ ഒരാളാണ്. ആ മികവിന്റെ സാക്ഷിപത്രമായി ഗോവയില്‍ നിലകൊള്ളുന്നുണ്ട്. എത്രയോ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും. ഗോവയില്‍ നിന്നും കേരളത്തിലേക്ക് നിര്‍മിതി ലോക വ്യാപിപ്പിച്ചപ്പോള്‍ ഇവിടെയും കുദ്രോളി തൊട്ടതെല്ലാം പൊന്നാക്കി. പ്രൊഫഷണിലിസവും പാരമ്പര്യവും ഒരുപോലെ സ്വന്തമായുള്ള ഹഫീസ് നാളെയുടെ കാസര്‍കോടിനെ നിര്‍മിക്കാനുള്ള ശ്രമത്തിലാണ്
.






Post a Comment
0 Comments