അഹമ്മദാബാദ് (www.evisionnews.co): 'അജ്ഞാതന്‍' ഗുജറാത്ത് നിയമസഭയിലെ സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്ന ഫോട്ടോ കഴിഞ്ഞയാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വിഷയത്തില്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടെന്ന് അസംബ്ലി സെക്രട്ടറി ഡി.എം പട്ടേല്‍ അറിയിച്ചു. ഒരു വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു ചിത്രം പ്രത്യക്ഷപ്പെട്ടത്.
വാട്സ്ആപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് രാഹുല്‍ എന്നയാളാണ് ചിത്രം പുറത്തുവിട്ടത്. സ്പീക്കര്‍ക്കല്ലാതെ ആര്‍ക്കും ആ കസേരയില്‍ ഇരിക്കാന്‍ അനുവാദമില്ല. യുവാവ് എങ്ങനെ ഹാളില്‍ കടന്നുവെന്നും ചിത്രം പകര്‍ത്തിയെന്നുമുള്ള അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments