കാസര്‍കോട് (www.evisionnews.co): എസ്.എസ്.എല്‍.സി പൊതുപരീക്ഷാ മൂല്യനിര്‍ണയം ആറുമുതല്‍ ആരംഭിക്കും. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ ഉത്തര പേപ്പറുകള്‍ പരിശോധിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. രാജാസ് നീലേശ്വരം, വി.പി.പിഎം.കെ.പി.ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു കേന്ദ്രങ്ങളിലുമായി 350 ല്‍ പരം അധ്യാപകരാണ് ജില്ലയില്‍ മൂല്യ നിര്‍ണ്ണയത്തിലുണ്ടാവുക. നീലേശ്വരം രാജാസില്‍ കന്നഡ ഒന്ന്, രണ്ട് പേപ്പറുകളും ബയോളജി പേപ്പറും പരിശോധിക്കും. തൃക്കരിപ്പൂരില്‍ മലയാളം ഒന്ന് പേപ്പറാണ് പരിശോധിക്കുക. ഏപ്രില്‍ ആറിന് തുടങ്ങുന്ന മൂല്യനിര്‍ണ്ണയം 21ന് അവസാനിക്കും. ഏപ്രില്‍ അവസാനത്തോടെ ഫലം പ്രതീക്ഷിക്കുന്നു.
എസ്.എസ്.എല്‍.സി മൂല്യ നിര്‍ണയം: ആറുമുതല്‍: ജില്ലയില്‍ രണ്ടുകേന്ദ്രങ്ങള്‍, പരിശോധനക്ക് 350ഓളം പേര്‍
12:11:00
0
കാസര്‍കോട് (www.evisionnews.co): എസ്.എസ്.എല്‍.സി പൊതുപരീക്ഷാ മൂല്യനിര്‍ണയം ആറുമുതല്‍ ആരംഭിക്കും. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളില്‍ ഉത്തര പേപ്പറുകള്‍ പരിശോധിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്. രാജാസ് നീലേശ്വരം, വി.പി.പിഎം.കെ.പി.ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു കേന്ദ്രങ്ങളിലുമായി 350 ല്‍ പരം അധ്യാപകരാണ് ജില്ലയില്‍ മൂല്യ നിര്‍ണ്ണയത്തിലുണ്ടാവുക. നീലേശ്വരം രാജാസില്‍ കന്നഡ ഒന്ന്, രണ്ട് പേപ്പറുകളും ബയോളജി പേപ്പറും പരിശോധിക്കും. തൃക്കരിപ്പൂരില്‍ മലയാളം ഒന്ന് പേപ്പറാണ് പരിശോധിക്കുക. ഏപ്രില്‍ ആറിന് തുടങ്ങുന്ന മൂല്യനിര്‍ണ്ണയം 21ന് അവസാനിക്കും. ഏപ്രില്‍ അവസാനത്തോടെ ഫലം പ്രതീക്ഷിക്കുന്നു.

Post a Comment
0 Comments