കോഴിക്കോട് (www.evisionnews.co): അപ്രഖ്യാപിത ഹര്‍ത്താലിനിടയാക്കിയ സാമൂഹിക മാധ്യമ പ്രചരണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ്. ഇതിനായി പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. എസ്.ഡി.പി.ഐക്ക് പങ്കെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഹര്‍ത്താലിന് ആഹ്വാനം പ്രചരിപ്പിച്ചതും ഇവരാണെന്നാണ് കണ്ടെത്തല്‍. കസ്റ്റഡിയിലായവരില്‍ ഭൂരിഭാഗവും എസ്.ഡി.പി.ഐ അനുകൂലികളാണ്.
കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഹര്‍ത്താലിനിടെ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഇന്നലെ പലയിടത്തും കടയടപ്പിക്കലും വാഹനങ്ങള്‍ തടയലും സംഘര്‍ഷവും അരങ്ങേറിയിരുന്നു. ഇരുന്നൂറിലധികം പേര്‍ അറസ്റ്റിലായി. മലപ്പുറത്ത് മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നേതൃത്വം ആരും ഏറ്റെടുക്കാത്ത ഹര്‍ത്താലിനെ അപലപിച്ച് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

Post a Comment
0 Comments