കാസര്‍കോട് (www.evisionnews.co): ഹര്‍ത്താല്‍ പ്രചാരണം നടത്തി റോഡ് തടസപ്പെടുത്തിയതിനും കടയടപ്പിച്ചതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ആറുകേസുകളിലായി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 23പേരെ അറസ്റ്റുചെയ്തു. നിരവധി വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെ.എ.പി. ആക്ട് 117 (ഇ) പ്രകാരം മൂന്ന് പേരെയും കെ.എ.പി. 117 (ഇ), ഇന്ത്യന്‍ പീനല്‍ കോഡ് 186വകുപ്പ് പ്രകാരം പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസിനെ കൈയ്യേറ്റം ചെയ്തതിനും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ തള്ളി വീഴ്ത്തി എന്ന കുറ്റം ചുമത്തിയുമാണ് നെല്ലിക്കുന്നിലെ ബഷീറിനെ അറസ്റ്റുചെയ്തത്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ സമീപം തടിച്ചുകൂടിയതിനും മുന്‍ കരുതലായും മൂന്നുപേരെയും 151 സി.ആര്‍.പി.സി പ്രകാരം മൂന്ന് പേരെയും അറസ്റ്റും ചെയ്തു. അറസ്റ്റിലായവരെ തല്‍കാലം ജാമ്യത്തില്‍ വിട്ടു.

Post a Comment
0 Comments