Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ലേറ്: കുണിയയില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി


കാസര്‍കോട് (www.evisionnews.co): ആസിഫ വധത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ജനകീയ ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു. കുണിയയില്‍ വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഞായറാഴ്ച്ച രാത്രി 10ന് ഉപ്പള നയാബസാറില്‍ ജനപ്രിയ ബസ്റ്റോപ്പിനടുത്താണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ ജോമോന്‍ മാത്യു(46)വിന് കണ്ണിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. സി.സി.ടി.വിയില്‍ കല്ലെറിഞ്ഞവരെ വ്യക്തമായിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലിസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad