Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്സമ്മേളനം സമാപിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): 50 ദിവസം നീണ്ടുനിന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് പരിസമാപ്തിയായി. മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച് അബ്ബാസ് ഹാജി നഗറിലെ പൊതുസമ്മേളനത്തിന് മുന്നോടിയായി എരിയാലില്‍ നിന്നാരംഭിച്ച പ്രകടനം മൊഗ്രാല്‍ പുത്തൂരിലെ മുസ്ലിം ലീഗിന്റെ ശക്തി തെളിയിക്കുന്നതായി. 2000ലേറെ പേരാണ് പ്രകടനത്തില്‍ സംബന്ധിച്ചത്. പൊതുസമ്മേളനം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ലീഗ് സംസ്ഥാന വൈസ്. പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ നേതാക്കളായ എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍ റഹിമാന്‍, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, പി.എം മുനീര്‍ ഹാജി, എന്‍ എ. നെല്ലിക്കുന്ന് എം.എല്‍.എ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മണ്ഡലം നേതാക്കളായ എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ദുല്‍ റഹിമാന്‍ പട്‌ള, ടി.എം ഇഖ്ബാല്‍, ജില്ലാ യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, എ.കെ.എം അഷ്‌റഫ്,

എം.എ നജീബ്, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.എ അബ്ദുല്ലക്കുഞ്ഞി, എസ്.പി സലാഹുദ്ദീന്‍, എ.പി ഹനീഫ്, എസ്.എം നൂറുദ്ദീന്‍, എം.എം അസീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, യൂത്ത് ലീഗ് നേതാക്കളായ മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, റഫീഖ് കോട്ടക്കുന്ന്, എം.എസ്.എഫ് നേതാക്കളായ സവാദ് മൊഗര്‍, കെ.എച്ച് ഇര്‍ഫാന്‍, സഫ്‌വാന്‍ മൊഗര്‍, കെ.എം.സി.സി നേതാക്കളായ അബ്ദുല്‍ റഹിമാന്‍ ഖത്തര്‍, ജാഫര്‍ അക്കര, കെ.ബി ഗഫൂര്‍, ജലാല്‍, റഫീഖ് മൊഗര്‍, സിദ്ധീഖ് ബേക്കല്‍, ഷക്കീൽ എരിയാ , വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി.പി അബ്ദുല്ല സംബന്ധിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി പഴയകാല നേതാക്കളെ അനുസ്മരിക്കല്‍, പ്രവാസി സംഗമം, തൊഴിലാളി സംഗമം, കര്‍ഷക സംഗമം, വനിതാ സംഗമം, പാചക മത്സരം, യുവജന സംഗമം, സ്മൃതി പഥം, കമ്പവലി മത്സരം, ലഹരി വിരുദ്ധ സെമിനാര്‍, ജനപ്രതിനിധി സംഗമം, സൗഹൃദ സംഗമം, വിദ്യാര്‍ത്ഥി പ്രതിഭാ സംഗമം, ഹാസ്യ കഥാപ്രസംഗം, വാര്‍ഡ്തല പഥയാത്ര തുടങ്ങിയവ നടന്നു. ഇന്നലെ പൊതുസമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് ഭക്ഷണ വിതരണം നടത്തി. സമ്മേളന ദിനത്തില്‍

യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി രക്തദാനവും നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad