ബോവിക്കാനം (www.evisionnews.co): ഒക്ടോബര്‍ 26മുതല്‍ 28 വരെ മലപ്പുറത്ത് നടക്കുന്ന എം.എസ്.എഫ് വജ്രജൂബിലി സംഗമം 'വിദ്യാര്‍ത്ഥി വസന്തം' പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഘര്‍ കി തറഫ് ഗൃഹസന്ദര്‍ശന പരിപാടിയുടെ ഉദുമ മണ്ഡലംതല ഉദ്ഘാടനം എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ മുളിയാര്‍ സുബ്രഹ്മണ്യക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ സീതാരാമ ബള്ളുള്ളായക്ക് ലഘുലേഖ കൈമാറി ഉദ്ഘാടനം ചെയ്തു.
'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്നതാണ് പ്രമേയം. പൂര്‍വകാല പൈതൃകങ്ങള്‍ ഓര്‍ത്തെടുക്കാനും മാനവ സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാനും പര്യാപ്തമാകുന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എം.എസ്.എഫ് പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സീതാരാമ ബള്ളുള്ളായ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, രാജന്‍ മുളിയാര്‍, ഖാദര്‍ ആലൂര്‍, ഗോവിന്ദ ബള്ളമൂലെ, ഷഫീഖ് മൈക്കുഴി, ഷരീഫ് മല്ലത്ത്, ഷംസിര്‍ മൂലടുക്കം, റാഷിദ് മൂലടുക്കം, ഷാനിഫ് നെല്ലിക്കട്ട, ഷഫീഖ് ആലൂര്‍, അഷ്‌ക്കര്‍ ബാലനടുക്കം, റാഷിദ് കുയ്യാല്‍, അഷ്ഫാദ് ഹെല്‍ത്ത്, അറഫാത്ത് സംബന്ധിച്ചു.

Post a Comment
0 Comments