കാസര്‍കോട് (www.evisionnews.co): നഗരത്തില്‍ നൂതന സംവിധാനമുള്ള സി.സി.ടി.വി ക്യാമറ വരുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം, പഴയ ബസ്്റ്റാന്റ്് പരിസരം, ജനറല്‍ ആസ്പത്രി പരിസരം എന്നിവിടങ്ങളിലാണ് കാസര്‍കോട് നഗരസഭ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചത്. അഞ്ചുലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ക്യാമറകളുടെ ഉദ്ഘാടനം നാളെ രാവിലെ 10:30 മണിക്ക് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ ജനറല്‍ ആശുപത്രി പരിസരത്ത് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും.
സാമൂഹ്യ വിരുദ്ധ- ലഹരി മാഫിയയുടെ പ്രവര്‍ത്തനം തടയുന്നതിനും നഗരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും പുതിയ സി.സി.ടി.വിയുടെ പ്രവര്‍ത്തനം സഹായമാകും. നൂതന സംവിധാനമുള്ള പുതിയ സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ ജില്ലയിലെ പ്രധാന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് നിരീക്ഷിക്കാനാകും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും പുതുതായി ക്യാമറകള്‍ സ്ഥാപിക്കുന്നതിനുമായി നഗരസഭയുടെ 2018-19 ബജറ്റില്‍ എട്ടുലക്ഷം രൂപ കൂടി വകയിരുത്തിട്ടുണ്ട്.

Post a Comment
0 Comments