കാസറകോട്ടെ യുവാക്കളുടെ തരംഗമായി മിംമ്സ് കഫെ കാസർഗോഡ് നഗരത്തിലെത്തിയവർക്ക് മിംമ്സ് വ്യത്യസത അനുഭവമായിരിക്കും നൽകുന്നത്. കാസർഗോഡ് പുതിയ ബസ്റ്റാന്റിലെ ഹോട്ടൽ സിറ്റി ടവറിന് സമീപമാണ് മിംമ്സ് കഫെ രുചി ഭേദങ്ങളുടെ വ്യത്യസ്തത നൽകി ശ്രദ്ധേയമാവുകയാണ്. 2010 ൽ കാസറഗോഡിലെ തന്നെ ആദ്യത്തെ കഫേയായി ആരംഭിച്ച മിംമ്സ് കഫയുടെ പെരുമ ഇന്ന് പൂരത്തിന്റെ നാടായ തൃശൂരും തരംഗമായി കാഞ്ഞങ്ങാട് ,പടന്ന,ഉപ്പള, കളനാട് എന്നിവടങ്ങളിലും മിംമ്സ് ബ്രാഞ്ചുകളുണ്ട്. മിർഷാദ് തന്റെ വിദ്യാർത്ഥി കാലത്താണ് മിംമ്സ് കഫെക്ക് തുടക്കം കുറിച്ചത്. കാസറഗോഡിന്റെ തെരുവ് കച്ചവടമായിരുന്ന അവിൽ മിൽക്കിന് വ്യത്യസ്ത രുചിഭേദം നൽകി തന്റെ മിംമ്സ് കഫെയിൽ ഇടം നൽകി ശ്രദ്ദേയമായി വിവിധ ടേസ്റ്റിലെ ചായയ്ക്ക് പുറമെ ഫലൂദയും സ്മൂത്തിയും മിംമ്സിനെ വ്യത്യസ്തമാക്കുന്നു. കേരളത്തിൽ സ്വന്തമായി 10 ഔട്ട് ലെറ്റും ഇന്ത്യ ഒട്ടാകെ 100ഓളം ഫ്രാഞ്ചൈസിയുമാണ് മിർഷാദിന്റെ സ്വപ്നം. മിംമ്സ് കഫെ കാസർകോടിന്റെ നഗരകാഴ്ചയോടൊപ്പം വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്.


Post a Comment
0 Comments