Type Here to Get Search Results !

Bottom Ad

തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റ് തൊഴിലാളി മരിച്ചു


ബദിയടുക്ക (www.evisionnews.co): തെങ്ങ് കടപുഴകി വീണ് തെങ്ങുകയറ്റു തൊഴിലാളി മരിച്ചു. ബദിയടുക്ക പഞ്ചത്തടുക്കയിലെ അപ്പയ്യ നായികാ (58)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10മണിയോടെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കാന്‍ കയറിയതായിരുന്നു അപ്പയ്യ നായിക്. തേങ്ങ പറിച്ചുകൊണ്ടിരിക്കെ കടപുഴകി വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കമലയാണ് ഭാര്യ. മക്കള്‍: ശൈലജ, സുരേഷ്. മരുമകന്‍: ഗോപാലന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad