Type Here to Get Search Results !

Bottom Ad

രാജ്യത്ത് 24വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് യു.ജി.സി: വ്യാജന്മാരുടെ ലിസ്റ്റില്‍ കേരളവും


ഡല്‍ഹി (www.evisionnews.co): ഇന്ത്യയില്‍ 24 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസിയുടെ റിപ്പോര്‍ട്ട്. ഈ സര്‍വകലാശാലകളില്‍ എട്ടെണ്ണം പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലും ഒരെണ്ണം കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ സെന്റ് ജോണ്‍സ് എന്ന സ്ഥാപനത്തെയാണ് യു ജി സി വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. കേരളത്തിലെ കിഷനറ്റം എന്ന സ്ഥലത്താണ് ഈ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി വ്യാജ സര്‍വകലാശാല പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ എവിടെയാണ് ഇങ്ങനെയൊരു സ്ഥലവും സര്‍വകലാശാലയും എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കേരളത്തിന് പുറമെ പോണ്ടിച്ചേരി, അലിഗഡ്, ബിഹാര്‍, റൂര്‍ക്കേല, ഒഡിഷ, കാണ്‍പൂര്‍, പ്രതാപ്ഗഞ്ച്, മഥുര, കാണ്‍പൂര്‍, നാഗ്പൂര്‍, കര്‍ണാടകം എന്നിവിടങ്ങളില്‍ ഓരോ സ്ഥാപനങ്ങളും അലഹബാദില്‍ രണ്ട് സ്ഥാപനങ്ങളും ഈപട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

ഡല്‍ഹി ആസ്ഥാനമായുളള കൊമേഴ്സ്യല്‍ യൂണിവേഴ്സിറ്റി, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി, വൊക്കോഷണല്‍ യൂണിവേഴ്സിറ്റി, എ ഡി ആര്‍, സെന്‍ട്രിക് ജൂറിഡിക്കല്‍ യൂമിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, വിശ്വകര്‍മ്മ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ്, ആധ്യാത്മിക് വിശ്വവിദ്യാലയ, വരണസേയ സാന്‍സ്‌ക്രിറ്റ് വിശ്വവിദ്യാലയ എന്നിവയെ യു ജി സി ഈ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. വ്യാജ സര്‍വകലാശാലകളായി പ്രഖ്യാപിച്ച 24 സ്ഥാപനങ്ങളിലും ഒരു തരത്തിലുളള ബിരുദവും നിയമപരമായ അവകാശം ഇല്ലെന്നും യു ജി സി നോട്ടീസില്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad