മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): അവകാശ സംരക്ഷണത്തിന്റെ ഏഴുപതിറ്റാണ്ട് എന്ന സന്ദേശത്തോടെ മാര്‍ച്ച് എട്ടു മുതല്‍ ഏപ്രില്‍ 28വരെ നടക്കുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം 15-ാം വാര്‍ഡ് ലീഗ് കമ്മിറ്റി ഗ്രാമയാത്ര നടത്തി. മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ നിന്നും ആരംഭിച്ച യാത്ര കുന്നിലില്‍ സമാപിച്ചു. വാര്‍ഡ് നിരീക്ഷകന്‍ ലീഗ് പ്രസിഡണ്ട് സി.പി അബ്ദുല്ലക്ക് പതാക കൈമാറി.
പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി സലാഹുദ്ദീന്‍, വാര്‍ഡ് ലീഗ് നേതാക്കളായ മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, മുഹമ്മദ് പള്ളത്തി, സിദ്ധീക്ക് ആരിക്കാടി, ഡി.പി, ശാഫി, യൂത്ത് ലീഗ് നേതാക്കളായ എം.എ നജീബ്, പി.ബി ഷഫീക്ക്, ഡി.എം നൗഫല്‍, എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്, ഇര്‍ഫാന്‍, റഫീക്ക്, മുബശിര്‍, പോഷക സംഘടന നേതാക്കളായ മുഹമ്മദ് കുന്നില്‍, മൊയ്തീന്‍ കൊടിയമ്മ, കെ.എം അബ്ദുല്‍ റഹിമാന്‍, പി.ബി അബ്ദുല്‍ റഹിമാന്‍, കെ.ബി അഷ്‌റഫ്, അംസു മേനത്ത്, മാമു, അബ്ബാസ് പാദാര്‍, ഖാദര്‍ മൂല, നസീര്‍, കെ.ബി അബ്ദുല്‍ റഹിമാന്‍ ഹാജി, അബ്ദുല്ല, നസീര്‍ അറഫാത്ത്, അബ്ദുല്‍ റഹിമാന്‍, മുബു, അഫാം, ഫര്‍ഹാന്‍, ഷാഫി, ബാപ്പുട്ടി സംബന്ധിച്ചു. സമാപന പരിപാടി അബ്ദുല്‍ റഹിമാന്‍ ബന്തിയോട് ഉദ്ഘാടനം ചെയ്തു. സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു.

Post a Comment
0 Comments