മുളിയാര്‍ (www.evisionnews.co): വേനല്‍ ചൂടിന് കാഠിന്യം കൂടിയ സാഹചര്യത്തില്‍ മുളിയര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളായ മല്ലം, മുണ്ടപ്പള്ളം, വലിയമൂല, മേലടുക്കം, കൂട്ടച്ചാല്‍ , കൊടവഞ്ചി, അമ്മംങ്കോട്, തൈവളപ്പ്, കൊളച്ചപ്പ്, ചോക്കമൂല, തേജസ് കോളനി, കോളങ്കോട്, ഇസത്ത് നഗര്‍, കൊടവഞ്ചി പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മല്ലം ന്യൂ സ്‌പോര്‍ട്ടിംഗ് ക്ലബ് യോഗം ആവശ്യപ്പെട്ടു.
പണി കഴിഞ്ഞ് രണ്ടുവര്‍ഷത്തോളമായ ബോവിക്കാനത്തെ വാട്ടര്‍ ടാങ്ക് അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ കമ്മീഷന്‍ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാം ചെറക്കാല്‍ സ്വാഗതം പറഞ്ഞു. കെ.സി റഫീഖ്, ഷരീഫ് മല്ലത്ത്, ജലീല്‍ മല്ലം, സുബൈര്‍, സബാദ് പാറ, ഹാരിസ് മുണ്ടപ്പള്ളം, അര്‍ഷാദ് പാറ, ശിബിലി ചെറക്കാല്‍, ഖാദര്‍ അട്ടി, അബ്ദു ചെറക്കാല്‍, സൈനുദ്ദീന്‍ മുണ്ടപ്പള്ളം ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment
0 Comments