മംഗളൂരു (www.evisionnewsco) ദുബൈയിൽ നിന്ന് മംഗളൂരു വിമാനത്തവളത്തിലേക്ക് യാത്രചെയ്ത കാഞ്ഞങ്ങാട് സ്വദേശിയുടെ ലെഗേജ് സാധനങ്ങൾ നഷ്ട്ടപ്പെട്ടതായി പരാതി. കാഞ്ഞങ്ങാട് തായന്നൂരിലെ കൊട്ടുമ്പുറം മുസ്തഫയുടെ മകൻ മുഹമ്മദ് ശാമിലിന്റെ ലെഗേജ് പെട്ടിയിൽ നിന്നും ഹാന്റ് ബാഗിൽ നിന്നുമാണ് കഴിഞ്ഞ ദിവസം വിലപ്പെട്ട മൊബൈൽ ഫോണടക്കം നഷ്ട്ടമായത്.
ദുബൈയിൽ നിന്ന് മംഗളൂരുവിലേക്ക് സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഭാര്യ ആരിഫ, മകൾ ഖദീജ എന്നിവർക്കൊപ്പമാണ് ശാമിൽ യാത്ര ചെയ്തത്. ഭദ്രമായി സൂക്ഷിച്ച പെട്ടി വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് പൊട്ടിച്ച നിലയിൽ കണ്ടത്. മൊബൈൽ ഫോൺ, പെർഫ്യൂം, ചോക്ലേറ്റ് ഉൾപ്പെടെ സാധനങ്ങൾ നഷ്ട്ടമായി. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റിക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലായെന്ന് ശാമിൽ പറയുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ ഈയിടെ സമാനമായ സംഭവം നടന്നത് വൻ വിവാദമായിരുന്നു. ഇതിനിടെയിലാണ് ഒറ്റപ്പെട്ട സംഭവം മംഗലാപുരത്തും നടന്നത്.

Post a Comment
0 Comments