Type Here to Get Search Results !

Bottom Ad

ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പില്‍


മലപ്പുറം (www.evisionnews.co): കഠ്വയില്‍ എട്ടുവയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പ്രചാരണത്തിന് തുടക്കംകുറിച്ചത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഡ്മിനായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ പോലീസ് കുട്ടിയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനു കൈമാറി.

വോയ്സ് ഓഫ് യൂത്ത് എന്ന വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് സന്ദേശങ്ങള്‍ പ്രചരിച്ചതെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മലപ്പുറം കൂട്ടായി സ്വദേശിയായ ഗ്രൂപ്പ് അഡ്മിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. മറ്റു ചില വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ്.

കുട്ടിയെ അഡ്മിനാക്കി മാറ്റി യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പില്‍ രാജ്യത്തുടനീളം അംഗങ്ങളുണ്ട്. നാല് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വോയ്സ് ഓഫ് യൂത്ത് എന്ന പേരില്‍ നിലവിലുണ്ട്. ഇതില്‍ നാലിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ പേരിലുള്ള ഒരു ഗ്രൂപ്പിന്റെ അഡ്മിനാണ് കൂട്ടായി സ്വദേശിയായ 15കാരന്‍. മറ്റൊരു അഡ്മിന്‍ വിദേശത്താണുള്ളത്. 

വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണം. 20നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് പോലീസ് പിടിയിലായിട്ടുള്ളത്. മലപ്പുറം കൂട്ടായി സ്വദേശിയായ ഒരു പതിനാറുകാരന്‍ കൂടി ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍ ആണെന്ന് പോലീസ് പറയുന്നു. താമസിയാതെ ഈ യുവാവും പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പിടിയിലായവര്‍ ഇപ്പോ മഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad