Type Here to Get Search Results !

Bottom Ad

റാങ്ക് ജേതാവിനെ യൂത്ത് ലീഗ് ആദരിച്ചു


ബോവിക്കാനം (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബോവിക്കാനയിലെ സൗമിനി ഗോപാലനെ യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉപഹാരം നല്‍കി. ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, ഷഫീഖ് മയിക്കുഴി, ആഷിഫ് തെക്കില്‍, ഖാദര്‍ ആലൂര്‍, ജലീല്‍ തെക്കില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad