Type Here to Get Search Results !

Bottom Ad

അസുഖംമൂലം ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ മരിച്ചു. ബോവിക്കാനം തെക്കേപ്പള്ള സ്വദേശിയും സന്തോഷ് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്മാനാ (50)ണ് മരിച്ചത്. ചെര്‍ക്കള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയറാണ്. 

അസുഖം ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. സി.ടി അഹമ്മദലി മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫ് അംഗമായിരുന്നു. തെക്കേപ്പള്ളയിലെ പരേതരായ മുഹമ്മദ് മുസ്ലിയാര്‍- കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ നായന്മാര്‍മൂല. മക്കള്‍: തന്‍വീറ, ആയിഷ, സുല്‍ഫ (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുഹമ്മദ് ഷാഫി (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍), അബ്ദുല്‍ ഖാദര്‍, ഹംസ (ജില്ലാ കോടതി ജീവനക്കാരന്‍, ബോവിക്കാനം ജമാഅത്ത് മുന്‍ പ്രസിഡണ്ട്), ഉമ്മര്‍ (കെ.എസ്.ഇ.ബി. ജീവനക്കാരന്‍), റുഖിയ, പരേതനായ അബ്ദുല്ല. മയ്യിത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബോവിക്കാനം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad