തിരുവനന്തപുരം (www.evisionnews.co): കേരളത്തില്‍ മുന്നൂറിലേറെ അനാഥാലയങ്ങള്‍ പൂട്ടിയതിന് പിന്നാലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ബാലനീതിനിയമത്തിലെ കര്‍ശനനിബന്ധനകളാണ് അനാഥാലയങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയതെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയാണ് സ്‌പെഷല്‍ സ്‌കൂളുകളുടെ നിലനില്‍പ് അപകടത്തിലാക്കിയത്.
എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ഭരണഘടനാ അവകാശമാണെങ്കിലും സ്‌പെഷല്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഇതു നിഷേധിക്കപ്പെടുകയാണ്. നൂറില്‍ക്കൂടുതല്‍ കുട്ടികളുള്ള 33 സ്‌കൂളുകളെ എയ്ഡഡ് വിഭാഗത്തിലേയ്ക്കു മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ 25ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് കേരളത്തിലെ സ്‌പെഷല്‍ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും.

Post a Comment
0 Comments