Type Here to Get Search Results !

Bottom Ad

അലാമിപ്പള്ളി ബസ് സ്റ്റാന്റിന് ശാപമോക്ഷം: കടമുറികള്‍ ലേലം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു: ലേലം മെയ് ആദ്യത്തോടെ


കാഞ്ഞങ്ങാട് (www.evisionnews.co): നിര്‍മാണം പൂര്‍ത്തിയായി ഏറെക്കാലം കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥമൂലം സാമൂഹ്യ ദ്രോഹികളുടെയും മറ്റും വിളനിലമായി മാറിയ അലാമിപ്പള്ളി ബസ് സ്റ്റാന്റിന് ശാപമോക്ഷമാകുന്നു. ബസ് സ്റ്റാന്‍ഡിലെ മുറികള്‍ ലേലം ചെയ്യുന്ന നടപടികള്‍ അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാസത്തോടെ മുറികള്‍ ലേലം ചെയ്യാനുള്ള തയാറെടുപ്പിലാണ്. 160ഓളം മുറികള്‍ അലാമിപ്പള്ളി ബസ് സ്റ്റാന്റിലുണ്ട്. ഇവയില്‍ കെഎസ്എഫ്ഇ, കെഎസ്ഇബി, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്കും നഗരസഭ സ്ഥാപനങ്ങള്‍ക്കും ആവശ്യമുള്ള മുറികള്‍ മാറ്റി വെച്ച് ബാക്കിവരുന്നവയായിരിക്കും ലേലം ചെയ്യുക. ഇലക്ട്രിക് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ബസ് സ്റ്റാന്റിലേക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. വൈദ്യുതീകരണ പ്രവൃത്തികള്‍ ഉള്‍പ്പടെ മറ്റു അവസാനവട്ട മിനുക്കുപണികളും പുരോഗമിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad