ഉത്തര്‍ പ്രദേശ് (www.evisionnews.co): വര്‍ഷങ്ങളായി നടക്കാതിരിക്കുന്ന വിവാഹം നടക്കാന്‍ യുവാവ് അകത്താക്കിയത് മൊബൈല്‍ ഫോണും താക്കോലും വയറുകളും മറ്റും. ഉത്തര്‍ പ്രദേശ് സ്വദേശി അജയ് ദ്വിവേദി (42) വിവാഹം നടക്കാന്‍ കടുംകൈ ചെയ്തത്. വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരം മൊബൈല്‍ ഫോണ്‍, ബാറ്ററി, താക്കോലുകള്‍, വയറുകള്‍, ഗ്ലാസ് തുടങ്ങിയവയും മറ്റും വിഴുങ്ങുകയായിരുന്നു.
പിന്നീട് വയറുവേദനയും ഛര്‍ദിയും കഠിനമായതോടെ ആശുപത്രിയില്‍ ചികിത്സതേടുകയും ഡോക്ടര്‍ പരിശോധിച്ച് എക്സറെ എടുത്തപ്പോഴാണ് 'സംഭവങ്ങളുടെ കിടപ്പ്' മനസിലാകുന്നത്. തുടര്‍ന്ന് ഓപ്പറേഷനിലുടെ വിഴുങ്ങിയവ പുറത്തെടുക്കുകയായിരുന്നു. ഇത്തരം ചെയ്തികള്‍ ജീവന്‍ വരെ അപകടത്തിലാക്കുന്നതാണെന്ന് ഡോക്ടര്‍ പറഞ്ഞു.

Post a Comment
0 Comments