എറണാകുളം (www.evisionnews.co): കസ്റ്റഡിയിലിരിക്കെ പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റ വാരാപ്പുഴക്കേസിലെ മുഖ്യപ്രതി ശ്രീജിത്ത് മരിച്ചു. അറസ്റ്റുചെയ്ത ശ്രിജിത്തിനെ വരാപ്പുഴ പോലീസ് ക്രൂരമായി കസ്റ്റഡി മര്‍ദ്ദനത്തിന് വിധേയമാക്കിയിരുന്നു. ഇതിനു പിന്നാലെ ശ്രിജിത്തിനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
മരണം ആന്തരീകാവയവങ്ങള്‍ക്കേറ്റ ക്ഷതംമൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാസുദേവന്‍ എന്ന ഗൃഹനാഥന്‍ ആത്മഹത്യചെയ്ത സംഭവത്തിലെ മുഖ്യപ്രതിയായിരുന്നു ശ്രിജിത്ത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
ശ്രിജിത്തുള്‍പ്പടെയുള്ള സംഘം വീടുകറി ആക്രമിച്ചതിനെ തുടര്‍ന്നാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കഴിഞ്ഞ രണ്ടുദിവസം മുമ്പായിരുന്നു സംഭവം. ഗൃഹനാഥന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായ മുഖ്യപ്രതികളില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികെയാണ് ശ്രീജിത്തിന് ക്രൂരമര്‍ദ്ദനമേറ്റത്.

Post a Comment
0 Comments