കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനും അക്രമത്തിനുമെതിരെ കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍ നയിക്കുന്ന ജനമോചനയാത്രക്ക് ചെര്‍ക്കളയില്‍ ആവേശകരമായ തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ജാഥാനായകന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദിയുടെ ഭരണത്തിന് അന്ത്യംകുറിക്കാനുള്ള കുരുക്ഷേത്രയുദ്ധത്തിന് ഡല്‍ഹിയില്‍ തുടക്കം കുറിച്ചതായി ആന്റണി പറഞ്ഞു. എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാണ്ഡവ പടയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കൗരവ പടയും ഏറ്റുമുട്ടുന്ന യുദ്ധത്തില്‍ കേരളത്തില്‍ നിന്നും പടയണി ചേരാനുള്ള ഒരുക്കമാണ് ജനമോചനയാത്ര.
കുത്തകക്കാരെ സഹായിക്കുന്ന മോദി സര്‍ക്കാര്‍ കര്‍ഷകരെയും സാധാരണക്കാരെയും അവഗണിക്കുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു. സ്വകാര്യ മേഖലയില്‍ പട്ടികജാതിക്കാര്‍ക്ക് ജോലിയില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നു. മോദി ഭരണത്തിന് അന്ത്യംകുറിക്കാന്‍ ദേശീയ തലത്തില്‍ മതേതര കൂട്ടായ്മക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. ഇനി ആര് വിചാരിച്ചാലും ബി.ജെ.പിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. വരുന്നതെരഞ്ഞെടുപ്പോടെ മോദിഭരണത്തിന് അന്ത്യംകുറിക്കുമെന്ന് ആന്റണി പറഞ്ഞു.
പൊതുയോഗത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി.ഡി സതീശന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ആന്റോ ആന്റണി, എം.എല്‍.എമാരായ കെ.സി ജോസഫ്, പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ള, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്, കെ. ശങ്കര നാരായണന്‍, കെ.സി അബു, ടി. സിദ്ദീഖ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, സതീശന്‍ പാച്ചേനി, ലതിക സുഭാഷ് തമ്പാനൂര്‍ രവി, കെ.പി കുഞ്ഞിക്കണ്ണന്‍, വി.എസ് വിജയകുമാര്‍, ലാലി വിന്‍സെന്റ്, കെ. ശരത്ചന്ദ്രപ്രസാദ്, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, കെ.എം അഭിജിത്ത്, കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍, ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പ്രസംഗിച്ചു.

Post a Comment
0 Comments