മനംമയക്കുന്ന രൂചിക്കൂട്ടുകള്‍കൊണ്ട് (ebiz.evisionnews.co)അത് ആവി പറക്കുന്ന ദോശക്കൊപ്പം ചേരുമ്പോള്‍ ശരിക്കും മനംകവര്‍ന്നുപോകും.. ദോശപ്പെരുമയില്‍ ഇനിയുമുണ്ട് 'ചോപ്പാട്ടി വെജ് റസ്റ്റോറന്റിന്റെ' സ്വന്തമെന്ന് പറയാവുന്ന തകര്‍പ്പന്‍ ഐറ്റങ്ങള്‍... ഒനിയന്‍ മസാല ദോശ, ഗീ ദോശ, റവ പ്ലയിന്‍ ദോശ, മശ്‌റൂം ദോശ, ചോപ്പാട്ടി സ്‌പെഷ്യല്‍ മസാലദോശ... അങ്ങനെ നീളുന്നു സൗത്ത് ഇന്ത്യന്‍ ദോശയുടെ രുചിപ്പെരുമ..
നോര്‍ത്ത് ഇന്ത്യന്‍ രുചിഭേദങ്ങള്‍ കൊണ്ട് കാസര്‍കോടിന്റെ വിരിമാറില്‍ പുതിയ ഇടംനേടിയ ചോപ്പാട്ടിയുടെ രുചിപ്പെരുമ ഒന്നുവേറെ തന്നെയാണ്. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ അതിന്റെ രുചി മാറാതെ നല്‍കുന്നയിടം മലബാര്‍- ദക്ഷിണ കര്‍ണാടക മേഖലയില്‍ 'ചോപ്പാട്ടി' മാത്രമാണ്. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളുടെ നാവറിഞ്ഞ (ebiz.evisionnews.co)രുചിഭേദങ്ങള്‍ തന്നെയാണ് ചോപ്പാട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് പുതിയ ബസ്റ്റാന്റിനടുത്തെ പെട്രോള്‍ പമ്പിന് സമീപം എല്ലാവിധ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തനം തുടങ്ങിയ റസ്റ്റോറന്റിലേക്ക് ആളുകള്‍ കൂട്ടംകൂട്ടമായി പുതിയ രുചി തേടിയെത്തുന്നത്.
പരമ്പരാഗതവും അതിലേറെ വേറിട്ട രീതിയിലും പണിതീര്‍ത്ത ഷെല്‍ട്ടറുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി എടുത്തുപറയേണ്ടതുതന്നെയാണ്. അതിവിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും കുട്ടികള്‍ക്കുള്ള കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരുടെ കണ്ണിനും മനസിനും ആനന്ദമേകാന്‍ വാട്ടര്‍ മ്യൂസിക് തീമും ഒരുക്കിയിട്ടുണ്ട്. വൃത്തിയുള്ളതും ആധുനിക സൗകര്യത്തോടെയുമുള്ള അടുക്കളയും പരിചയ സമ്പത്തും തികഞ്ഞ പരിശീലനവുമുള്ള സപ്ലയര്‍മാരും മറ്റുജോലിക്കാരും ചോപ്പാട്ടിയുടെ പ്രത്യേകതയാണ്.
നോര്‍ത്ത് ഇന്ത്യന്‍ താലിയും ചോപ്പാട്ടി സ്‌പെഷ്യല്‍ താലിയുമാണ് ഇവിടുത്തെ ഇഷ്ടവിഭവം. ചാട്ട്‌സ് ഐറ്റങ്ങളുടെ വലിയ ശേഖരം തന്നെയുണ്ടിവിടെ. പാനീ പൂരി, രാജ് കച്ചൂരി, പഞ്ചാബി ടിക്കി, കാശ്മീരി പൂരി, രഖാദ സമൂസ, മസാല പൂരി, ബട്ടര്‍ പാവ് ബാജി മുതല്‍ മുംബൈ വട പാവ് വരെ ചാട്‌സ് ശേഖരത്തിലുണ്ട്. ഇതിനുപുറമെ ചൈനീസ് (ebiz.evisionnews.co)രുചിഭേദങ്ങളുടെ ശേഖരവും ചോപ്പാട്ടിയെ പ്രത്യേകമാക്കുന്നു. ചീസ് ചോപ്‌സി, സ്വീറ്റ് കോണ്‍ സൂപ്പ്, മാന്‍കോ സൂപ്പും പനീര്‍ മെജസ്റ്റിക് തുടങ്ങി അമ്പതിലധികം വിഭവങ്ങള്‍ ഈ വിഭാഗത്തില്‍. വിവിധ ഫേവറുകളുടെ ഷേക്കും ഫ്രഷ് ജ്യൂസും ലഭ്യമാണ്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പ്രവര്‍ത്തനം തുടങ്ങുന്ന റസ്റ്റോറന്റ് രാത്രി 12മണി കഴിഞ്ഞും ഏറെനീളും. കാസര്‍കോട് ഇന്നേവരെ നാവറിഞ്ഞിട്ടില്ലാത്ത രുചികള്‍ ഒരു കുടക്കീഴില്‍ പകരാനായതിന്റെ തികഞ്ഞ ചാരിദാര്‍ത്ഥ്യത്തിലാണ് ഹാരിസ് ബന്നു എന്ന യുവവ്യവസായി.




Post a Comment
0 Comments