ഇര്‍ഷാദ് ഹുദവി ബെദിര
ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ മരണം സമസ്തയെ സംബന്ധിച്ചടത്തോളം കനത്ത നഷ്ട്ടമാണ് ഉണ്ടാക്കിട്ടുള്ളത്. സമസതയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി പിന്നീട് പ്രധാന പോഷക സംഘടനയായ എസ്‌വൈഎസിന്റ സംസ്ഥാന വൈസ് പ്രസിഡണ്ട്, മറ്റു കീഴ്ഘടകങ്ങളുടെ ഉന്നതമായ സ്ഥാനത്തിരുന്ന് ഊര്‍ജസ്വലതയോടെ (www.evisionnews.co) പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അപുര്‍വ വ്യക്തികളില്‍ ഒരാളാണ് ഖത്തര്‍ ഇബ്രാഹിം ഹാജി.
ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ മരണം സമസ്തയെ സംബന്ധിച്ചടത്തോളം കനത്ത നഷ്ട്ടമാണ് ഉണ്ടാക്കിട്ടുള്ളത്. സമസതയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങി പിന്നീട് പ്രധാന പോഷക സംഘടനയായ എസ്‌വൈഎസിന്റ സംസ്ഥാന വൈസ് പ്രസിഡണ്ട്, മറ്റു കീഴ്ഘടകങ്ങളുടെ ഉന്നതമായ സ്ഥാനത്തിരുന്ന് ഊര്‍ജസ്വലതയോടെ (www.evisionnews.co) പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അപുര്‍വ വ്യക്തികളില്‍ ഒരാളാണ് ഖത്തര്‍ ഇബ്രാഹിം ഹാജി.
സമസ്തയുടെ കൈത്താങ്ങായിരുന്നു ഖത്തര്‍ ഹാജി. എത്തിപ്പെടാന്‍ കഴിയുന്ന മേഖലകളിലെല്ലാം തന്നെ അദ്ധേഹത്തിന്റെ നിറ സാന്നിദ്ധ്യമുണ്ടായിരുന്നു.അഹ്ലുസുന്നത്തിന്റെ യഥാര്‍ത്ഥ പാത മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഖത്തര്‍ ഹാജിയുടെ പ്രവര്‍ത്തനം വലിയ ഒരു കാരണമായിട്ടുണ്ട്. സമസ്തയുടെ പണ്ഡിതന്മാരുമായും പ്രത്യേകിച്ച് പാണക്കാട് സയ്യിദുമാരുമായും വ്യക്തി ബന്ധം കൂട്ടിയിണക്കുന്നതില്‍ ഖത്തര്‍ ഹാജി മുന്‍പന്തിയിലുണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ ചരിത്രം രചിച്ച് വാദി തൈ്വബയില്‍ വെച്ച് നടന്ന എസ്‌വൈഎസ് 60 അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ വിജയശില്‍പ്പിയില്‍പ്പെട്ട ഒരുവനായി സമസ്തയുടെ പ്രവര്‍ത്തകര്‍ എന്നും അദ്ധേഹത്തെ സ്മരിക്കാറുണ്ട്. സമ്മേളന സൈറ്റില്‍ ഒരു ചെറുപ്പക്കാരാനായി, വളണ്ടിയറായി എന്തും (www.evisionnews.co) ചെയ്യാന്‍ മുന്നോട്ടുവരുകയും സാമ്പത്തികമായി ആവിശ്യപ്പെടുന്നത് മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാതെ ഉടന്‍ തന്നെ പൂര്‍ത്തികരിച്ചുകൊടുക്കുന്നത് ഞാനടക്കമുള്ള സംഘടന പ്രവര്‍ത്തകര്‍ നേര്‍ സാക്ഷിയായിരുന്നു.
ആദര്‍ശത്തിന്റെ വഴിയില്‍ സന്ധിയില്ലാ സമരം നടത്തി അഹ്ലുസുന്നയുടെ യഥാര്‍ത്ഥ ആശയം ജനമനസുകളി സന്നിവേശിപ്പിക്കുന്നതി അദ്ധേഹം മുഖ്യ പങ്ക് വഹിച്ചു.എസ് കെ എസ് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി വര്‍ഷങ്ങളായി കാസര്‍ക്കോട് സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന്റെ സ്വാഗത സംഘ രൂപികരണത്തില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്ലാവരിലും ഉയര്‍ന്നുവരുന്ന പേര് ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ തന്നെയായിരുന്നു. പരിപാടി നല്ല ഒരു സംഖ്യ റമളാന്‍ പ്രഭാഷണത്തിന് നല്‍കാന്‍ അദ്ദേഹം താല്‍പര്യം കാണിക്കുകയു ചെയ്യുമായിരുന്നു. (www.evisionnews.co) സമസ്തക്ക് പ്രവര്‍ത്തിക്കുന്നവരെയും പ്രത്യേകിച്ച് എസ്‌കെഎസ്എസ്എഫ് നേതാക്കളുമായി പ്രവര്‍ത്തകരുമായി വളരെ സനേഹത്തോടെ പെരുമാറുകയും അദ്ധേഹം ചെയ്യുമായിരുന്നു. എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ക്ക് വിളിച്ച് സംഘടന പ്രവര്‍ത്തനത്തിന് പോത്സാഹന നല്‍കുകയും പ്രത്യേകിച്ച് എസ്‌കെഎസ്എസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാ യിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാറുമായി സംഘടനയുടെ പല കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്രക്കും സമസ്തയുടെ പ്രവര്‍ത്തന മേഖലയില്‍ സജീവമായി നിലനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജില്ലയിലെ സര്‍വ മേഖലകളിലും തിളങ്ങിനിന്നിരുന്ന വ്യക്തിയായിരുന്നു കാസര്‍കോടിന്റ വിദ്യാഭ്യാസ, രാഷ്ട്രീയ, കാരുണ്യ, വ്യാവസായിക, മേഖലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തി കൂടിയായിരുന്നു
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഇബ്രാഹിം ഹാജിയെ മാതൃകയായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. ദാനംചെയ്യാന്‍ ഇത്രയേറെ ആവേശം കാണിച്ച മറ്റൊരാള്‍ ഈ മണ്ണില്‍മാത്രമല്ല എവിടേയും അപൂര്‍വമായിരിക്കും. ദീനാനുകമ്പ നിറഞ്ഞ ആ മനസ് എല്ലാവരുടേയും കണ്ണീര് കാണുകയും ഏതു ഉദ്യമങ്ങളേയും കയ്യയഞ്ഞ് സഹായിക്കാന്‍ ആവേശം കാണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം അള്ളാഹു തൗഫീഖ് നല്‍കട്ടെ ആമീന്‍.
(എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖലാ പ്രസിഡണ്ടാണ് ലേഖകന്‍)

Post a Comment
0 Comments