Type Here to Get Search Results !

Bottom Ad

പോലീസിന് ആര്‍.എസ്.എസിനോട് മൃതുസമീപനം: എം.എസ്.എഫ്


കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനും മതസാഹോദര്യം തകര്‍ക്കുന്ന മുദ്രാവാക്യം മുഴക്കിയ ആര്‍.എസ്.എസ് നേതാക്കള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്തിട്ടും ഇതുവരെ അറസ്റ്റു ചെയ്യാത്തത് പോലീസിനും സംസ്ഥാന സര്‍ക്കാറിനും ആര്‍എസ്എസിനോടുള്ള മൃതുസമീപനത്തിന്റെ ഭാഗമാണെന്ന് എം.എസ്.എഫ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡണ്ട് സെക്രറട്ടറിമാരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 

അനുമതില്ലാതെ പ്രകടനം നടത്തിയെന്നതിനാലാണ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്യ്തത്. പിന്നീട് എംഎസ്എഫ് വീഡിയോ സഹിതം കാഞ്ഞങ്ങാട് സ്റ്റേഷനിലും യൂത്ത് ലീഗ് എസ്.പിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 153 എ അടക്കമുള്ള ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.എസ്.എഫ് നേതാക്കള്‍ അടക്കം സാക്ഷിമൊഴി നല്‍കുകയും ചെയ്തു. ബി.ജെ.പി- ആര്‍.എസ്.എസ് ജില്ലാ മണ്ഡലം നേതാക്കളും നഗരസഭാ കൗണ്‍സിലര്‍ അടക്കമുള്ളവര്‍ പ്രതിയായിട്ടും കണ്‍മുന്നിലുള്ളവരെ പിടിക്കാന്‍ കാണിക്കുന്ന അലസത പ്രതിഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. 

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനും പിടികൂടാനും ഉണ്ടാകുന്ന ആവേശം ആര്‍എസ്എസിനോടിലാത്തത് ഭരണകൂടങ്ങള്‍ പരസ്പര തമ്മില്ലുള്ള ദാരണയുടെ ഫലമാണ്. എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിഐഎ ഹമീദ് സ്വാഗതം പറഞ്ഞു. ഉസാം പള്ളങ്കോട്, ഇര്‍ഷാദ് മൊഗ്രാല്‍, ഖദര്‍ ആളൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, നഷാത്ത് പരവനടുക്കം, ടി.പി കുഞ്ഞി അബ്ദുല്ല, റമീസ് ആറങ്ങാടി, അസ്ഹറുദീന്‍ എതിര്‍ത്തോട്, സാദിഖ് മഞ്ചേശ്വരം, നവാസ് കുഞ്ചാര്‍, ഉനൈസ് മുബാറക്ക്, സിയാദ് ബേക്കല്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad