വിമാനത്തില്‍ കൊതുക് കടി പരാതിപ്പെട്ട് ഡോക്ടറെ ജീവനക്കാര്‍ തള്ളിപുറത്താക്കി. ലക്നൗ വില്‍ നിന്നും ബംഗളൂര്‍ക്ക് പുറപ്പെട്ട ഇന്റിഗോ ആറ് ഇ 541 വിമാനത്തിലാണ് ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.സൗരഭ് റായിക്ക് ദുരവസ്ഥയുണ്ടായത്. വിമാനത്തില്‍ കയറിയ ഉടനെ തന്റെ സീറ്റിലിരുന്ന ഡോക്ടര്‍ കൊതുക് കടിയില്‍ അസ്വസ്തത പ്രകടിപ്പിച്ചു. എന്നാല്‍ പരാതിക്ക് പരിഹാരം നല്‍കാതെ മറ്റൊരു ഫ്ളൈറ്റ് പിടിക്കാനായിരുന്നു ജീവനക്കാരുടെ നിര്‍ദ്ദേശം.
പിന്നീട് നിര്‍ബന്ധിച്ച് വെളിയിലാക്കിയ ഡോക്ടര്‍ക്ക് വാഹനസൗകര്യമടക്കം നിഷേധിച്ചുവെന്നും സഹയാത്രികര്‍ പറയുന്നു. എന്നാല്‍ വിമാനക്കമ്പനിയുടെ വക്താക്കള്‍ പറയുന്നത് മറ്റൊന്നാണ്. പ്രശ്നം അവതരിപ്പിച്ച് ഡോക്ടറോട് കാര്യം അന്വേഷിക്കുന്നതിന് മുമ്പ് അദ്ദേഹം അപമര്യാദയായി സംസാരിച്ചെന്നും ഇത് മറ്റു യാത്രക്കാര്‍ക്ക് അസ്വസ്തതയുണ്ടാക്കിയപ്പോഴാണ് മറ്റൊരു വിമാനം എന്ന സാധ്യത ചൂണ്ടികാണിച്ചതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.മമ്പും യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ നിരവധി സംഭവങ്ങള്‍ ഇന്റിഗോയ്ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Post a Comment
0 Comments