കാസര്‍കോട് (www.evisionnews.co): നമ്പര്‍ പ്ലേറ്റിന് പകരം സ്റ്റിക്കറൊട്ടിച്ചതിന് ബൈക്ക് യാത്രക്കാരനും സ്‌റ്റേഷനില്‍ വെച്ച് പോലീസുമായി തട്ടി കയറിയതിന് മോചിപ്പിക്കാനെത്തിയ സുഹൃത്തും അറസ്റ്റില്‍. അണങ്കൂരിലെ അസ്ഹറുദ്ദീന്‍ (25), സുഹൃത്ത് അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ സഫീര്‍ കാസിം (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ഹര്‍ത്താല്‍ ദിവസമായ തിങ്കളാഴ്ച രാവിലെ അണങ്കൂരിലാണ് സംഭവം. നമ്പര്‍ പ്ലേറ്റിന് പകരം കണ്ണില്‍ കാണാത്ത നമ്പര്‍ സ്റ്റിക്കറാക്കി ഓടിച്ച് പോകുന്നതിനിടയിലാണ് അസ്ഹറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Post a Comment
0 Comments