Type Here to Get Search Results !

Bottom Ad

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, യു.ടി ഖാദര്‍ മംഗളൂരുവില്‍, എന്‍.എ ഹാരിസിന്റെ പ്രഖ്യാപനം രണ്ടുദിവസത്തിനകം


മംഗളൂരു (www.evisionnews.co): കര്‍ണാടക നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 224 മണ്ഡലങ്ങളില്‍ 218 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആറു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ അടുത്തഘട്ടത്തില്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നായിരിക്കും മത്സരിക്കുക. നിലവില്‍ സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയില്‍ നിന്നും അദ്ദേഹത്തിന്റെ മകന്‍ ഡോ: യതീന്ദ്ര ജനവിധി തേടും. ബദാമിയിലും ചാമുണ്ഡേശ്വരിയില്‍ നിന്നും മത്സരിക്കുവാനായിരുന്നു സിദ്ധരാമയ്യയുടെ നീക്കമെങ്കിലും പരാജയഭീതി എന്ന രീതിയില്‍ പ്രചാരണം നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ചാമുണ്ഡേശ്വരിയില്‍ നിന്ന് മാത്രം മത്സരിക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി ജയനഗര്‍ മണ്ഡലത്തില്‍ മത്സരിക്കും. 

യു.ടി ഖാദര്‍ സിറ്റിംഗ് സീറ്റായ മംഗളൂരുവില്‍ തന്നെ ജനവിധി തേടും. മലയാളിയായ എന്‍.എ ഹാരിസ് എം.എല്‍.എക്ക് ഉറച്ച മണ്ഡലം തന്നെ നല്‍കുമെന്ന് ഹൈക്കമാന്റ് ഉറപ്പ് നല്‍കിയാതായാണ് സൂചന. ഇതുസംബന്ധിച്ച് രണ്ടുദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. മണ്ഡലത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വമാണ് പ്രഖ്യാപനം നീളാന്‍ കാരണം. ബംഗളൂരു പൗരസമിതിയായ ബംഗളൂരു പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ബി പാക്) മികച്ച എം.എല്‍.എ ആയി എന്‍.എ ഹാരിസ് എംഎല്‍എ തെരഞ്ഞെടുത്തിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad