Type Here to Get Search Results !

Bottom Ad

കണ്ണോത്ത് ഫഹദ് വധം: പ്രതിയുടെ മനോനില പരിശോധിച്ച ഡോക്ടറെ വിസ്തരിക്കും


കാസര്‍കോട് (www.evisionnews.co): കൂട്ടുകാരോടൊപ്പം സ്‌കൂളിലേക്ക് നടന്നുപോകുന്നതിനിടെ അമ്പലത്തറ ഇരിയയിലെ കണ്ണോത്ത് മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഫഹദി (എട്ട്)നെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മനോനില പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും. മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയിലെ മനോരോഗ വിദഗ്ധനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) വിസ്തരിക്കുക. ഇതോടെ കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാവും. തുടര്‍ന്ന് കേസിലെ വിധി പ്രഖ്യാപനമുണ്ടാകും. 
ഫഹദ് വധക്കേസിലെ പ്രതി ഇരിയ കണ്ണോട്ടെ വിജയ (31)ന്റെ മാനസികനില പരിശോധിച്ച ഡോക്ടറെ വിസ്തരിക്കണമെന്ന നിര്‍ദ്ദേശം പൊലീസാണ് മുന്നോട്ടുവെച്ചത്. വിജയന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷി വിസ്താരവും അഭിഭാഷകര്‍ തമ്മിലുള്ള വാദപ്രതിവാദവും പൂര്‍ത്തിയായി. കൊല നേരില്‍ കണ്ട ഫഹദിന്റെ സഹോദരിയും അന്വേഷണ ഉദ്യോഗസ്ഥനും അടക്കമുള്ളവരെ വിസ്തരിച്ചിരുന്നു. കല്യോട്ട് ഗവ. സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഫഹദ് 2015 ജുലായ് ഒമ്പതിന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് കൊല്ലചെയ്യപ്പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad