Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു സ്വദേശി കാറിടിച്ച് മരിച്ചു


ഉപ്പള (www.evisionnews.co): റോഡ് മുറിച്ചുകടക്കുന്നതിനിടെ മംഗളൂരു സ്വദേശി കാറിടിച്ച് മരിച്ചു. മംഗളൂരുവിലെ സതീശ (69)ാണ് മരിച്ചത്. ഉപ്പളയിലെ ഒരു വിറക് ഡിപ്പോയിലെ തൊഴിലാളിയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഡിപ്പോയിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. സതീശന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad