Type Here to Get Search Results !

Bottom Ad

ദളിത് ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി: ജോലിക്കെത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം


കാസര്‍കോട് (www.evisionnews.co): ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെ.എസ്ആര്‍.ടി.സി. തിങ്കളാഴ്ച പതിവ് പോലെ സര്‍വീസുകള്‍ നടത്തുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. ജോലിക്കെത്തുവാന്‍ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം.ഡിയുടെ നിര്‍ദേശം നല്‍കി. ഉത്തരേന്ത്യയില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിവധ ദലിത് സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad