ഹൈദരാബാദ് (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിംഗ് തടയാന്‍ കര്‍ശന നടപടികളുമായി ഹൈദരാബാദ് പോലിസ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 26 കുട്ടികളുടെ മാതാപിതാക്കളെയാണ് ഹൈദരാബാദ് പോലിസ് ജയിലിലേക്കയച്ചത്. വണ്ടിയോടിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് പോലിസ് കടുത്ത നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
നിര്‍ബന്ധിത കൗണ്‍സിലിംഗ് പദ്ധതികളും പോലിസ് ഏര്‍പ്പെടുത്തിയിരുന്നു. അശ്രദ്ധമായ ഡ്രൈവിംഗ് തനിക്ക് മാത്രമല്ല, മററുള്ളവര്‍ക്കും അപകടം വരുത്തുമെന്ന് ബോധവല്‍ക്കരിക്കുകയാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് പോലിസ് സൂപ്രണ്ട് പറഞ്ഞു. നടപ്പാതയില്‍ കിടന്നുറങ്ങിയ ചെരുപ്പുകുത്തിയെ രാത്രി പാര്‍ട്ടി കഴിഞ്ഞ് കാറോടിച്ച നാല് എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥികള്‍ വണ്ടികയറ്റി കൊന്ന സംഭവം കഴിഞ്ഞ ആഴ്ചയാണുണ്ടായത്.

Post a Comment
0 Comments