Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ലൈറ്റ് ഓഫ് മദീന: മഹല്ല്തല പ്രചാരണം വെള്ളിയാഴ്ച

കാസര്‍കോട് (www.evisionnews.co): ഏപ്രില്‍ 20, 21, 22 തിയതികളില്‍ തൃക്കരിപ്പൂര്‍ കൈതക്കാട് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന സമ്മേളനം ലൈറ്റ് ഓഫ് മദീനയുടെ പ്രചാരണാര്‍ത്ഥം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ച നടക്കുന്ന മഹല്ലുതല പ്രചാരണം വിജയിപ്പിക്കമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
പ്രവാചക കാലം മുതല്‍ക്കെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗ്യമുണ്ടായ മണ്ണാണ് കേരളം. കേരളത്തിലെ മുസ്‌ലിംകളുടെ മതസാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലം മുതലെ നേതൃത്വം നല്‍കിയതും പള്ളികളും അതിനോട് ഓരം ചേര്‍ന്നുള്ള മഹല്ല് സംവിധാനവുമായിരുന്നു. മാലിക് ബ്‌നു ദീനാറി (റ)ലൂടെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് തുടക്കം കുറിച്ച കാസര്‍കോട് ജില്ലയിലാണ് വീണ്ടും ഒരു മഹല്ല് പ്രവര്‍ത്തന പദ്ധതി ദൃശ്യാവിഷ്‌കാരം ലൈറ്റ് ഓഫ് മദീന നടക്കുന്നത്. 
സുന്നീ മഹല്ല് ഫെഡറേഷന്‍ നടപ്പിലാക്കുന്ന കര്‍മ പദ്ധതികള്‍ കണ്ടും കേട്ടും അനുഭവിച്ചും പകര്‍ത്തിയയെടുത്ത് മഹല്ലുകളില്‍ നടപ്പിലാക്കാന്‍ മഹല്ല് ഭാരവാഹികളെ സജ്ജമാക്കുന്ന പരിശീലന പദ്ധതിയാണ് ലൈറ്റ് ഓഫ് മദീന. കേരളത്തിലെ അയ്യായിരത്തോളം മഹല്ലുകളില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്ത ഇരുപതിനായിരത്തിലേറെ മഹല്ല് ഭാരവാഹികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന മൂന്നു ദിവസത്തെ ലൈറ്റ് ഓഫ് മദീന സംഗമം ചരിത്ര വിജയമാക്കുന്നതിന് കേരളത്തിലെ മുഴുവന്‍ മഹല്ലുകളിലും നാളെ മഹല്ല് ഖത്തീബുമാര്‍ മുഖേന ലൈറ്റ് ഓഫ് മദീന സന്ദേശ പ്രഭാഷണം നടത്തണം.

Post a Comment

0 Comments

Top Post Ad

Below Post Ad