Type Here to Get Search Results !

Bottom Ad

ട്രെയിനിനു നേരെയുള്ള കല്ലേറ്: പിന്നില്‍ കഞ്ചാവ് മാഫിയയെന്ന് പോലീസ്


കാസര്‍കോട് (www.evisionnews.co): ട്രെയിനിനു കല്ലെറിയുന്നതടക്കമുള്ള സാമൂഹിക വിരുദ്ധ സംഘങ്ങള്‍ക്കു പിന്നില്‍ കഞ്ചാവ് മാഫിയയെന്ന് പോലീസ്. കഴിഞ്ഞ ദിവസം വൈകിട്ട് 5.45 മണിയോടെയാണ് മംഗളൂരു- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റത്. പള്ളിക്കരക്കും കാസര്‍കോടിനും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായത്. വനിതാകംപാര്‍ട്ട് മെന്റിന് നേരെയാണ് ആക്രമണമുണ്ടായത്. 

ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ചു വലിയ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്നതിന്റെ സൂചനകളും ശക്തമായതോടെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. കാസര്‍കോട് ജില്ലയില്‍ സമാനമായ സംഭവങ്ങള്‍ നേരത്തെ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ജസീമിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരില്‍ നിന്നും റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം കഞ്ചാവ് ഇടപാടുകളും ലഹരി ഉപയോഗം നടത്തുന്നവരെയും കുറിച്ചു വിവരം ലഭിച്ചിരുന്നു. 

സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് റെയില്‍പാളങ്ങള്‍ക്ക് സമീപം കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം നടത്തുന്നത്. ഇവരെ പിടികൂടുന്നതിന് കാര്യക്ഷമമായ പരിശോധനകളോ മറ്റോ പോലീസ് നടത്തുന്നില്ലെന്നത് വീഴ്ചയായി നാട്ടുകാര്‍ ആരോപിക്കുന്നു. ജില്ലയില്‍ ആര്‍.പി.എഫ് സ്റ്റേഷനുകളുടെ കുറവും കുറ്റകൃത്യം വര്‍ധിക്കുന്നതിന് കാരണമാകുന്നു. കാസര്‍കോട് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള ആര്‍.പി.എഫ് സ്റ്റേഷനില്‍ തന്നെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. കൂടുതല്‍ സ്‌റ്റേഷനുകളില്‍ ആര്‍പിഎഫ് സ്റ്റേഷന്‍ സംവിധാനം ഒരുക്കണമെന്നാണ് റെയില്‍യാത്രക്കാരുടെ ആവശ്യം. 

Post a Comment

0 Comments

Top Post Ad

Below Post Ad