Type Here to Get Search Results !

Bottom Ad

ആത്മഹത്യക്ക് ശ്രമിച്ച പത്താംതരം വിദ്യാര്‍ത്ഥി ചികിത്സയ്ക്കിടെ മരിച്ചു


കാസര്‍കോട് (www.evisionnews.co): ആത്മഹത്യക്ക് ശ്രമിച്ച പത്താംതരം വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. ബെള്ളൂര്‍ നെട്ടണിഗെ നെടിയടുക്കയിലെ നാഗരാജിന്റെ മകന്‍ ചരണ്‍രാജാ (15)ണ് മംഗളൂരു ആസ്പത്രിയില്‍ മരിച്ചത്.

സുള്ള്യപദവ് സര്‍വോദയ ഹൈസ്‌കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിയായ ചരണ്‍രാജ് മാര്‍ച്ച് ഒമ്പതിന് പുലര്‍ച്ചെ 5.30മണിയോടെയാണ് വീടിന് സമീപത്തെ തൊഴുത്തില്‍ സഹോദരിയുടെ ചൂരിദാര്‍ ഷാളില്‍ കെട്ടിത്തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാര്‍ ഉടന്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സക്കിടെ ഞായറാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. 

പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ സ്‌കൂളില്‍ താമസിപ്പിച്ച് പ്രത്യേക ക്ലാസുകള്‍ നല്‍കിവരുന്നുണ്ടായിരുന്നു. ഇവരുടെ കൂട്ടത്തില്‍ ചരണ്‍രാജും ഉണ്ടായിരുന്നു. എന്നാല്‍ എട്ടിന് പരീക്ഷയെഴുതിയ ശേഷം ചരണ്‍രാജ് അധ്യാപകരോട് പോലും പറയാതെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. പരീക്ഷയോടുള്ള ഭയം കാരണം ചരണ്‍രാജ് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നത്. അധ്യാപകന്‍ മര്‍ദിച്ചതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭാഗീരതിയാണ് മാതാവ്.ഏക സഹോദരി ചൈതന്യ. 

Post a Comment

0 Comments

Top Post Ad

Below Post Ad