Type Here to Get Search Results !

Bottom Ad

ഓര്‍മകളുടെ തീരത്ത് ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസി.ലെ 1995ബാച്ച് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി


കാസര്‍കോട് (www.evisionnews.co): ബോവിക്കാനം ബി.എ.ആര്‍ ഹൈസ്‌കൂളില്‍ നിന്ന് 1995 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ് പുറത്തിറങ്ങിയ 1994-95 ബാച്ചിലെ സഹപാഠികള്‍ അവരുടെ അധ്യാപകരോടൊപ്പം വീണ്ടും ഒത്തുകൂടിയത് നവ്യാനുഭവമായി. 22വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരലില്‍ ജീവിതത്തിന്റെ പലതുറകളില്‍ എത്തിയവരുടെ ജീവിതാനുഭവങ്ങളും പഴയ സ്‌കൂള്‍ കാലഘട്ടങ്ങളിലെ അനുഭവങ്ങളും രസകരമായ നിമിഷങ്ങളും ഓര്‍ത്തെടുത്തു. 

ഹുസൈന്‍ നവാസ് അധ്യക്ഷത വഹിച്ച പരിപാടി മുന്‍ പ്രധാന അധ്യാപിക യശോദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. യുവ മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം, പി.ടി.എ പ്രസിഡണ്ട്, കെബി മുഹമ്മദ് കുഞ്ഞി, അധ്യാപകരായ പിലിക്കോട് രവി, അരവിന്ദാക്ഷന്‍ മാഷ്, നാണു മാഷ്, കുര്യാക്കോസ് മാഷ്, അനിത ടീച്ചര്‍, ദിനേശ് മാഷ്, വത്സല ടീച്ചര്‍, നാരായണന്‍ മാഷ്, മീനാക്ഷി ടീച്ചര്‍, ഉമാദേവി ടീച്ചര്‍, മുരളി മാഷ്, ബാച്ചിനെ പ്രതിനിധീകരിച്ച് സിജോ നെടുപ്പറമ്പില്‍, നിശാന്ത് തൃശൂര്‍, ഫൈസല്‍ ചേരൂര്‍, അബ്ദുല്ല ആലൂര്‍, പ്രിയ, മുന്‍ജുള, സതീദേവി, ഇഖ്ബാല്‍ കളപ്പുര, റഹിം യേനപ്പോയ, ലത്തീഫ് കംബ്രാജ്, അനീഷ്, പ്രകാശ് മുളിയാര്‍, പ്രമോദ്, റസാഖ് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഉച്ചസദ്യക്ക് ശേഷമാണ് യോഗം പിരിഞ്ഞത്.

Post a Comment

0 Comments

Top Post Ad

Below Post Ad