അബൂദാബി (www.evisionnews.co): അബൂദാബി മദീനത്ത് സായിദ് ഷോപ്പിംഗ് സെന്റര്‍ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12ന് ക്രിക്കറ്റ് കാര്‍ണിവല്‍ സംഘടിപ്പിക്കും. അബൂദാബി മദീനത്ത് പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ ലുലു ട്രോഫിയക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയാണ് മത്സരം നടത്തുന്നത്.
കാര്‍ണിവലിന്റെ ലോഗോ പ്രകാശനം മദീന സായിദ് ഷോപ്പിങ്ങ് സെന്റര്‍ ജനറല്‍ മാനേജര്‍ സകരിയ ലുലു മാള്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ അയ്യങ്കോല്‍ അബദുല്‍ റഹിമാന് നല്‍കി പ്രകാശനം ചെയ്തു.
മുപ്പത്തിരണ്ട് എന്‍ട്രികളില്‍ നിന്ന് നൗഷാദ് മിഹ്‌റാജ് തയാറാക്കിയ ലോഗോ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മദീന സയ്ദ് ഷോപ്പിങ്ങ് സെന്റര്‍ ലീസിങ്ങ് മാനേജര്‍ തസ്ലീം ലുലു മാള്‍, ചീഫ് അക്കൗണ്ടന്റ് വിജു തോമസ്, നൗഷാദ് മിഹ്‌റാജ്, ഇസ്മായില്‍ ബെണ്ടിച്ചാല്‍, സാദത്ത് മുക്കുന്നോത്ത്, ആബിദ് നാലാംവാതുക്കള്‍, റഹീം തോട്ടം, റൗഫ് ഉദുമ, ഹസന്‍ പള്ളിക്കര, ഷഫീഖ് ചട്ടഞ്ചാല്‍, സാജിദ് പടിഞ്ഞാര്‍, ദാവൂദ് കോട്ടിക്കുളം, ബഷീര്‍ അയ്യങ്കോല്‍, മുസ്താഖ് കിഴുര്‍, ആസിഫ് ബലൂച്ചി, സാലി കളനാട്, സുലൈമാന്‍ കളനാട്, അന്‍സീര്‍ കണ്ണൂര്‍, സാദിഖ് ഗഫൂര്‍ കൊയിലാണ്ടി, ആരിഫ് തളങ്കര, ശാക്കിര്‍, ശാഹുല്‍, സത്താര്‍, സിറാജ്, ഫാഹിസ് ഭാഷ സംബന്ധിച്ചു.

Post a Comment
0 Comments