Type Here to Get Search Results !

Bottom Ad

പുതിയ അഡാറ് റെക്കോര്‍ഡുമായി മാണിക്യമലരായ പൂവി


വിവാദങ്ങള്‍ സദാ പുറകേ കൂടിയ (www.evisionnews.co)ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനത്തിന് വീണ്ടുമൊരു റെക്കോര്‍ഡ് കൂടി. തെന്നിന്ത്യയില്‍ നിന്നും എറ്റവും വേഗത്തില്‍ അഞ്ചുകോടി വ്യൂസ് നേടുന്ന വീഡിയോ എന്ന റെക്കോര്‍ഡാണ് ഈ ഗാനരംഗത്തെ തേടിയെത്തിയിരിക്കുന്നത്. അതുകൂടാതെ ഇപ്പോള്‍ വീഡിയോക്ക് 645,000 ലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

ഒരു മലയാളം വീഡിയോയ്ക്ക് ഇതുവരെ യൂട്യൂബില്‍ കിട്ടിയിട്ടുള്ള എറ്റവും കൂടുതല്‍ ലൈക്കാാണിത്. പി.എം ജബ്ബാര്‍ രചിച്ച മാണിക്യമലരായ പൂവി എന്ന മാപ്പിള പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി റഫീക്കാണ്. ഒരു അഡാര്‍ ലൗവിലൂടെ പാട്ടിന് ഷാന്‍ റഹ്മാന്‍ പുതിയ ഭാവം നല്‍കിയിരിക്കയാണ്. പാട്ടിലൂടെ എറെ ശ്രദ്ധപിടിച്ചുപറ്റിയ താരം കൂടിയായിരുന്നു പ്രിയ വാര്യര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad