Type Here to Get Search Results !

Bottom Ad

അണങ്കൂര്‍ മേഖലയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണമെന്നാവശ്യം: എം.എസ്.എഫ് നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.co): അണങ്കൂര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കൊപ്പം ഒഴിവു ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഒന്നിച്ചിരിക്കാനും കളിക്കാനും പറ്റിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് എംഎസ്എഫ് തുരുത്തി ശാഖ ആവശ്യപ്പെട്ട് കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് നിവേദനം നല്‍കി.

നിരവധി പ്രദേശങ്ങള്‍ കൂടിക്കിച്ചേരുന്ന അണങ്കൂര്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗക്കാവുന്ന രീതിയിലുള്ള പാര്‍ക്കോ പൊതുസ്ഥലമോ നിലവില്‍ ഇല്ല. ഈആവശ്യം 2018-19 നഗരസഭാ ബജറ്റില്‍ ഉള്‍പ്പെടുത്തി പരിഗണിക്കണമെന്ന് എം.എസ്.എഫ് ഭാരവാഹികള്‍ ചെയര്‌പേഴ്‌സണിനോട് ആവശ്യപ്പെട്ടു.

എം.എസ്.എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, എം.എസ്.എഫ് നേതാക്കളായ ഖലീല്‍ അബൂബക്കര്‍, എ.എച്ച് ഹബീബ്, ടി.എം ജസീല്‍, മുബഷിര്‍ തുരുത്തി, ബി.എസ്.എം നിസാമുദ്ദീന്‍, ഷിംസാറുല്‍ ഹഖ്, മുനവര്‍, ഇന്‍സാദ്, ഷാബില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad