Type Here to Get Search Results !

Bottom Ad

അബുദാബി കെ.എം.സി.സി കാഞ്ഞങ്ങാട് ഫുട്‌ബോള്‍: മറിയുമ്മാസ് ബാവ നഗര്‍ ജേതാക്കള്‍


അബുദാബി (www.evisionnews.co): അബുദാബി കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം സംഘടിപ്പിച്ച സോക്കര്‍ ലീഗില്‍ മറിയുമ്മാസ് ബാവ നഗര്‍ ജേതാക്കളായി. സെയ്ഫ് ലൈന്‍ ഗ്രൂപ്പ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ രണ്ട് ഗോള്‍ നേടിയാണ്. മറിയുമ്മാസ് ബാവ നഗര്‍ ജേതാക്കളായത്. ആസിഫ്, കുഞ്ഞുണ്ണി, ഫര്‍ഹാന്‍, സുനീര്‍ എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച്, ഗോള്‍കീപ്പര്‍, ബെസ്റ്റ് ബാക്ക് എന്നിങ്ങനെ തെരഞ്ഞെടുത്തു. സംസ്ഥാന, നാഷണല്‍ താരങ്ങളെ ഇറക്കിയാണ് മത്സരം നടന്നത്.

അബുദാബി സമ്മിറ്റ് ഇന്റര്‍ നാഷണല്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് ഹിസ് ഹൈനസ് ശൈഖ് ഉബൈദ് ബിന്‍ സുഹൈല്‍ അല്‍ മഖ്ത്തും ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.കെ അഹമ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, സംസ്ഥാന കെ.എം.സി.സി പ്രസിഡണ്ട് വി.കെ ഷാഫി, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മെഗ്രാല്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.എം നാസര്‍, എന്‍.എം.സി.സി ഇ.ഒ വിനോദ് നമ്പ്യാര്‍, മുഹമ്മദ് പടന്നക്കാട്, ശമീം ബേക്കല്‍ സംസാരിച്ചു. 

ഒന്നാം സ്ഥാനം നേടിയ ട്ടീമിന് യുഎഇ എക്‌സ്‌ചേഞ്ച് ക്ലസ്റ്റര്‍ ഹെഡ് സി.കെ.പി സവാദും രണ്ടാംസ്ഥാനം നേടിയ ട്ടീമിന് സെയ്ഫ് ലൈന്‍ എം.ഡി അബൂബക്കര്‍ കുറ്റിക്കോലും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചേക്കു അബ്ദുല്‍ റഹിമാന്‍ ഹാജി, അഷ്‌റഫ് സിയാറത്തിങ്കര, മഹമൂദ് മുറിയനാവി, മൊയ്തീന്‍ ബല്ല, എ.ആര്‍ പുല്ലുര്‍, റിയാസ് ഇട്ടമ്മല്‍, യു.വി ശബീര്‍, ഇല്യാസ് ബല്ല, ഷാഫി സിയാറത്തിങ്കര, യാക്കൂബ് ആവിയില്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ കെ.കെ സുബൈര്‍ വടകര മുക്ക് സ്വാഗതവും ജനറല്‍ സെക്രട്ടറി റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad