Type Here to Get Search Results !

Bottom Ad

ജില്ലയോടുള്ള അവഗണന: ഡി.സി.സി ധര്‍ണയില്‍ പ്രതിഷേധമിരമ്പി

 
കാസര്‍കോട് (www.evisionnews.co):  ജില്ലയുടെ പിന്നോക്കാവസ്ഥക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി. കലക്ട്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വികസന പിന്നോക്കാവസ്ഥക്ക് കാരണം ഇടതുപക്ഷ സര്‍ക്കാരുകളും ജില്ലയില്‍ നിന്നുള്ള ഇടത് ജനപ്രതിനിധികളുമാണെന്ന് അദ്ദേഹം പറഞ്ഞു.
 
പ്രഭാകരന്‍ കമ്മീഷനിലൂടെ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികള്‍ക്ക് തുടര്‍ച്ച നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയാറായില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലകളെ മുഖ്യഅജണ്ടയാക്കി കൈകാര്യം ചെയ്ത യു.ഡി.എഫിന് ശേഷം ഇരകളെ സെക്രട്ടറിയേറ്റ് നടയില്‍ സങ്കട സമരം ചെയ്യുന്നതിലേക്കെത്തിച്ചത് കഴിഞ്ഞ ഒന്നര വര്‍ഷ കാലത്തെ ഇടതു ഭരണമാണ്. ജില്ലക്ക് യു.ഡി.എഫ് അനുവദിച്ച മെഡിക്കല്‍ കോളജിനെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ഏതുലോബിക്ക് വേണ്ടിയാണ് ഈസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.
 
ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, പി.എ അഷറഫലി, പി. ഗംഗാധരന്‍ നായര്‍, ശാന്തമ്മ ഫിലിപ്പ്, കെ.വി ഗംഗാധരന്‍, ശാന്തമ്മ ഫിലിപ്, ബാലകൃഷ്ണ വോര്‍കുഡലു, എ. ഗോവിന്ദന്‍ നായര്‍, ഡിസിസി ഭാരവാഹികളായ പികെ ഫൈസല്‍, പി.ജി ദേവ്, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, എം.സി പ്രഭാകരന്‍, സി.വി ജെയിംസ്, പി.വി സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍ വീട്, മാമുനി വിജയന്‍, കെ.പി പ്രകാശന്‍, സുന്ദര ആരിക്കാടി, എം. അസിനാര്‍, സെബാസ്റ്റ്യന്‍ പതാലില്‍, ടോമി പ്ലാചേനി, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ. ഖാലിദ്, കെ. വാരിജാക്ഷന്‍, പി. കുഞ്ഞിക്കണ്ണന്‍, എ.സി ജോസ്, എം. രാധാകൃഷ്ണന്‍, ഡി.വി ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, കരിച്ചേരി നാരായണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൊവ്വല്‍, പദ്മരാജന്‍ ഐങ്ങോത്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എം. കുഞ്ഞമ്പു നമ്പ്യാര്‍, ഹരീഷ് പി നായര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad