Type Here to Get Search Results !

Bottom Ad

പോലീസിന്റെ ഇരട്ടനീതി അവസാനിപ്പിക്കണം: മുസ്്‌ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പൊലീസ് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് മുസ്്‌ലിംലീഗ് ജില്ലാ നേതൃയോഗം ആരോപിച്ചു. സി.പി.എം- ബി.ജെ.പി സംഘര്‍ഷം നടന്ന കുമ്പള ബംബ്രാണയിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് ചെയ്തത്. ഡി.വൈ.എഫ്.ഐ ഓഫീസിന് തീവെച്ചെന്നാരോപിച്ച് പിടികൂടിയ നാലുപേരില്‍ രണ്ടുപേര്‍ സി.പി.എം പ്രവര്‍ത്തകരായതിനാല്‍ വിട്ടയക്കുകയും മറ്റുരണ്ടുപേരെ അറസ്റ്റു ചെയ്ത് ജയിലിലടക്കുകയും ചെയ്ത പൊലീസ് ഇരട്ടനീതിയാണ് നടപ്പാക്കിയത്.
 
ജില്ലയിലെ ചില പൊലീസ് സ്റ്റേഷനുകള്‍ സി.പി.എം ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുമ്പള, കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ സി.പി.എം- ബി.ജെ.പി കക്ഷികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.
 
ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജസീമിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ജില്ലയിലെ കഞ്ചാവ്, ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലീഗ് ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, എസ്.എ.എം ബഷീര്‍, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള ചര്‍ച്ചയില്‍ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad