Type Here to Get Search Results !

Bottom Ad

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പോലീസ്


കണ്ണൂര്‍ (www.evisionnews.co): സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്. ജയരാജനെ വധിക്കാന്‍ ഒരു സംഘമാളുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രനൂബ് ഉള്‍പ്പടെയുള്ള ബി.ജെ.പി- ആര്‍.എസ്.എസ് സംഘമാണ് ഇതിന് പിന്നിലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കതിരൂര്‍ മനോജ്, ധര്‍മടത്തെ രമിത്ത് വധങ്ങളിലുള്ള പ്രതികാരമാണ് ക്വട്ടേഷന് പിന്നിലുള്ളതെന്നും പോലീസ് പറഞ്ഞു. ഭീഷണിയെതുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി മുഴുവന്‍ സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം അയച്ചിട്ടുണ്ട്. നിലവില്‍ വാളാങ്കിച്ചാല്‍ മോഹനന്‍ വധത്തെ തുടര്‍ന്ന് ഒളിവിലാണ് പ്രനൂബ്. കണ്ണൂരിലെ പ്രധാനപ്പെട്ട പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ടെന്ന് പോലീസ് പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad