Type Here to Get Search Results !

Bottom Ad

ഇരിട്ടിയില്‍ വാഹനാപകടം: കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട് (www.evisionnews.co): ഇരിട്ടി വിളക്കോടുണ്ടായ വാഹനപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് പരിക്കേറ്റു. നവവരനും വധുവും അടങ്ങുന്ന കുടുംബത്തിനാണ് പരിക്കേറ്റത്. കുവൈറ്റ് പ്രവാസിയും ആറങ്ങാടി നിലങ്കരയില്‍ താമസക്കരനുമായ മുട്ടുന്തല സാലിയുടെ മക്കളായ ഷാക്കിറ(27), സബീറ (18), ഷാക്കിറയുടെ ഭര്‍ത്താവ് നീലേശ്വരം മരക്കാപ്പു കടപ്പുറത്തെ സമീര്‍(38), സബീറയുടെ ഭര്‍ത്താവ് ഹാരിസ്(25), ഷാക്കിറയുടെ മക്കളായ ഷാക്കിര്‍ (ആറ്), മുഹമ്മദ് (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 60 ജി 8282 ഇയോണ്‍ കാറും ജലസേചന വകുപ്പിന്റെ ജീപ്പും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. 
ജീപ്പ് യാത്രക്കരായ ജലസേചനവകുപ്പ് എഞ്ചിനീയര്‍ തലശ്ശേരിയിലെ സുലോചനക്കും പരിക്കുണ്ട്. സമീറിന്റെ തലക്കും ഹാരിസിന്റെ താടിയെല്ലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ പൊലിസ് കണ്ണൂര്‍ എ.കെ.ജി ആസ്പത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഇരിട്ടി പേരാവൂര്‍ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അഗ്‌നിശമനരക്ഷാ സേനാംഗങ്ങളും പൊലിസും ചേര്‍ന്ന് റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad