Type Here to Get Search Results !

Bottom Ad

വെന്തുരുകി കേരളം: കോട്ടയവും തൃശൂരും 40ല്‍ തിളക്കുന്നു

കാസര്‍കോട് (www.evisionnews.co): വേനല്‍ചൂട് കനത്തതോടെ സംസ്ഥാനം വെന്തുരുകുന്നു. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വിഭിന്നമായി ഓരോ ദിവസവും ചൂട് വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് 40 ഡിഗ്രിക്ക് മുകളില്‍ ചൂട് കടക്കുമെന്ന പ്രവചനം ശരിവയ്ക്കുന്നതാണ് ഓരോ ദിവസത്തെയും കാലാവസ്ഥാ മാറ്റം. പടിഞ്ഞാറ് ലക്ഷദ്വീപ് മുതല്‍ ഗോവവരെയും കിഴക്ക് ഇന്ത്യന്‍മഹാ സമുദ്രം മുതല്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നീളുന്ന ട്രഫും രൂപപ്പെട്ടതോടെ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. 

കഴിഞ്ഞ ദിവസം കോട്ടയത്തും തൃശൂരിലെ വെള്ളാനിക്കരയിലും 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി. സ്വകാര്യ കാലാവസ്ഥാ ഏജന്‍സി തയാറാക്കിയ രാജ്യത്തെ ഏറ്റവും ചൂട് അനുഭവപ്പെട്ട 10 പ്രദേശങ്ങളുടെ പട്ടികയില്‍ മൂന്നു നാലും സ്ഥാനം കേരളത്തിനാണ്. കോട്ടയവും തൃശൂരുമാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ കണക്കുപ്രകാരം ഇരു ജില്ലകളിലും 38.5 ഡിഗ്രി ചൂടാണുള്ളത്. 38.6 ഡിഗ്രി രേഖപ്പെടുത്തിയ ആന്ധ്രാപ്രദേശിലെ കുര്‍നൂലാണ് പട്ടികയില്‍ ഒന്നാമത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് കോട്ടയത്ത് ചൂട് ഗണ്യമായി വര്‍ധിച്ചത്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും ചൂട് ശരാശരിയേക്കാള്‍ മുകളിലാണ്. കോഴിക്കോട് ജില്ലയില്‍ ദിവസവും ചൂടില്‍ ഏറ്റക്കുറച്ചില്‍ അനുഭവപ്പെടുന്നുണ്ട്. ഇന്നലെ 2.3ഡിഗ്രി വര്‍ധിച്ച് 35 ഡിഗ്രിയിലെത്തി. കോട്ടയത്ത് കഴിഞ്ഞ ദിവസത്തേക്കാള്‍ ഇന്നലെ ഉയര്‍ന്നത് 4.1 ഡിഗ്രി ചൂടാണ്. ആലപ്പുഴയില്‍ 1.8, നെടുമ്പാശ്ശേരി 1.5, പുനലൂര്‍ ഒന്ന്, കണ്ണൂരില്‍ 0.7 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തേക്കാള്‍ ചൂട് വര്‍ധിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad