Type Here to Get Search Results !

Bottom Ad

മാതാപിതാക്കള്‍ തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പാക്കിയ കോടതിക്ക് പത്തുവയസുകാരന്റെ ആശംസാകാര്‍ഡ്



ചണ്ഡീഗഢ് (www.evisionnews.co): വര്‍ഷങ്ങള്‍ നീണ്ടുനിന്ന മാതാപിതാക്കളുടെ കേസ് ഒത്തുതീര്‍പ്പാക്കിയ കോടതിക്ക് പത്തുവയസുകാരന്റെ ആശംസാകാര്‍ഡ്. കഴിഞ്ഞ ദിവസമാണ് കോടതി അത്യപൂര്‍വ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്. 2011മുതല്‍ പോരടിക്കുന്ന മാതാപിതാക്കളായ പ്രദീപ് ഭണ്ഡാരിയും അമ്മ അനുവും തമ്മിലുള്ള കേസ് 23കേസാണ് ഒത്തുതീര്‍പ്പായത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി.

ചണ്ഡീഗഢ് മജിസ്ട്രേറ്റ് കോടതി, ഉപഭോകൃത കോടതി എന്നിവിടങ്ങളിലുണ്ടായിരുന്ന കേസുകളാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ കൂര്യന്‍ ജോസഫ്, മോഹന്‍ എം.ശാന്തഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് പരിഗണിച്ചത്. ഇതിന് നന്ദി അറിയിച്ചാണ് ഇവരുടെ പത്തുവയസുകാരന്‍ മകന്‍ വിഭു കോടതിയ്ക്ക് ആശംസാകാര്‍ഡ് അയച്ചത്. കേസ് ഫയലുകള്‍ സ്വീകരിച്ച കോടതി മുറിയില്‍ ഇത് ആദ്യത്തെ അനുഭവമെന്നായിരുന്നു ജസ്റ്റിസ്‌കൂബര്യന്‍ ജോസഫിന്റെ പ്രതികരണം.

'നിങ്ങളുടെ എല്ലാ കാര്യത്തിലും ദൈവത്തിനു നല്‍കാന്‍ എന്തെങ്കിലുമുണ്ടാകും; പ്രശ്നങ്ങള്‍ക്കൊരു പരിഹാരം, നിഴലിനൊരു വെളിച്ചം, വേദനയ്ക്ക് ആശ്വാസം, നാളേയ്ക്കൊരു പദ്ധതി അനുസരണയോടെ': വിഭു. ഈവരികള്‍ കുറിച്ചു സ്വയം രൂപകല്‍പന ചെയ്ത ആശംസ കാര്‍ഡാണ് പത്തുവയസുകാരന്‍ വിഭു ഉന്നത നീതിപീഠത്തിനു സമര്‍പ്പിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad