Type Here to Get Search Results !

Bottom Ad

സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും ഏഴ് സുഹൃത്തുക്കളും മരിച്ചു


തെഹ്റാന്‍ (www.evisionnews.co): ഇറാനില്‍ സ്വകാര്യ വിമാനം തകര്‍ന്ന് തുര്‍ക്കി കോടീശ്വരന്റെ മകളും അവരുടെ ഏഴുപെണ്‍ സുഹൃത്തുക്കളും മരിച്ചു. തുര്‍ക്കിയിലെ പ്രമുഖ വ്യവസായിയും സമ്പന്നനുമായ ഹുസൈന്‍ ബസറാന്റെ മകള്‍ മിനാ ബസറാനും സുഹൃത്തുക്കളുമാണ് മരിച്ചത്. 

തുര്‍ക്കിയിലെ വനിതാ മോഡലും പ്രതിശ്രുത വധുകൂടുയായ 28കാരിയായ മിന വിവാഹത്തിന് മുന്നോടിയായി സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടിയൊരുക്കുന്നതിന് ദുബൈയിലെത്തിയതായിരുന്നു. തിരിച്ച് തുര്‍ക്കിയിലെ ഇസ്തംബൂളിലേക്ക് മടങ്ങുംവഴി ഇവര്‍ സഞ്ചരിച്ചിരുന്നു വിമാനം ഇറാനിലെ ഷഹര്‍ ഇ കോര്‍ദക്ക് സമീപം സഗ്രോസ് മലനിരകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബസറാന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകര്‍ന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad