Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍: സുഹൃത്ത് ഓടിരക്ഷപ്പെട്ടു


കാസര്‍കോട് (www.evisionnews.co): രണ്ടുകിലോവോളം കഞ്ചാവുമായി യുവാവ് പിടിയിലായി. കന്യാപാടിയിലെ അഹമ്മദ് ജംഷീറിനെ (20)യാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്. തിങ്കളാഴ്ച വൈകിട്ട് അഹമ്മദ് ജംഷീറും സുഹൃത്തും ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നതിനിടെ മഞ്ചേശ്വരത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെപോവുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ എക്‌സൈസ് സംഘം ജംഷീറിനെ പിടികൂടിയെങ്കിലും സുഹൃത്ത് ബൈക്കുമായി കടന്നുകളയുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad